മൂന്ന് കിലോ മത്തി, ഒരു കിലോ കിളിമീൻ, രണ്ട് കിലോ ശർക്കര, അഞ്ച് മുട്ട എന്നിവയാണ്, ആവശ്യമുള്ള സാധങ്ങൾ മീൻ കൊത്തിയരിഞ്ഞ് ശർക്കര പൊടിച്ച് വീപ്പയിലാക്കി 7 ദിവസം അടച്ച് വച്ച് നല്ലത് പോലെ അഴുകുന്ന രീതിയിൽ സുക്ഷിക്കുക. 7 ദിവസത്തിന് ശേഷം 30 ഗ്രാം ബാർ സോപ്പ് 5 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് അത് ചൂട് ആറിയതിന് ശേഷം ഒരുലിറ്റർ വേപ്പെണ്ണ കൂടി കലർത്തി അര കിലോ മാംസം ചുട്ട് കരിച്ച് പൊടിച്ചെടുത്ത് അതുകൂടി ചേർത്ത് അരിച്ചെടുത്ത് പതിനഞ്ച്/ ഇരുപത് ലിറ്റർ വെള്ളത്തിൽ ചേർത്താണ് ജൈവലായിനി തയ്യാറാക്കുന്നത്. ഇത് കുരങ്ങ് ശല്യത്തിനെതിരെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും എന്നാണ് കണ്ണൂർ ജില്ലയിലെ കോളയാട് പഞ്ചായത്തിലെ കൃഷി ഓഫീസർ ടി.വി ഗീതക പറയുന്നു.
കോളയാട് കൃഷിഭവൻ പ്രദേശത്തെ രൂക്ഷമായ കുരങ്ങ് ശല്യം പരിഹരിക്കുന്നതിന് ഈ ജൈവ ലായനി നിർമ്മാണം ആരംഭിച്ചു.
കൊമ്മേരിയിൽ നടന്ന ജൈവലായനി നിർമ്മാണ പരിപാടി പി.കെ രാജീവൻ്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. പ്രഹ്‌ളാദൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ടി.വി ഗീതിക, കൃഷി അസിസ്‌റ്റൻ്റ് എം.വിപിൻ തുടങ്ങിയവർ സംസാരിച്ചു.
Should you make an organic solution to combat monkeys?





















